പൂമിഴിയടഞ്ഞിട്ടുമെന്തേ, സഖീ
നിന്നകക്കണ്ണിലെരിയുന്നു നിഴല്‍ രൂപങ്ങള്‍ ....
ഉണ്ടായിരുന്നു ഞാനിത്ര നാളും,
നിന്‍ ചാരത്ത് കാണാത്ത കുളിര്‍കാറ്റു പോല്‍ .......
നോക്കിയില്ലെന്നാലുമെന്നുമെന്നും,
കാണാതെ പോയി നിന്‍ നെരിപ്പോടുകള്‍ .....
അറിഞ്ഞു ഞാനിന്നാ തെറിച്ചുവീണ
കനല്‍ ചീളില്‍ നിന്നുമൊരു കണ്ണീര്‍ക്കുടം........
തിളച്ചാവിയാകുന്ന നേര്‍ക്കാഴ്ചകള്‍
കഴിഞ്ഞ കാലത്തിന്റെ തേര്‍വാഴ്ച്ചകള്‍ ....
തട്ടിത്തകര്‍ത്തിടാം വൈകിയാലും
വെറി പിടിച്ചുയരുന്ന ചാവേര്‍ച്ചിത ..
വിത്തുകള്‍ പാകിടാം ഇന്നിലത്തില്‍
മധുസത്ത നല്‍കുന്ന പൂക്കുംവിടപി തന്‍ ...
നിന്ചാരെയിപ്പോഴും ഞാനുണ്ട്
കൂട്ടിനായായിരമായിരം കിനാവുകളും...
നിന്നകക്കണ്ണിലെരിയുന്നു നിഴല്‍ രൂപങ്ങള്‍ ....
ഉണ്ടായിരുന്നു ഞാനിത്ര നാളും,
നിന്‍ ചാരത്ത് കാണാത്ത കുളിര്‍കാറ്റു പോല്‍ .......
നോക്കിയില്ലെന്നാലുമെന്നുമെന്നും,
കാണാതെ പോയി നിന്‍ നെരിപ്പോടുകള്‍ .....
അറിഞ്ഞു ഞാനിന്നാ തെറിച്ചുവീണ
കനല്‍ ചീളില്‍ നിന്നുമൊരു കണ്ണീര്‍ക്കുടം........
തിളച്ചാവിയാകുന്ന നേര്‍ക്കാഴ്ചകള്‍
കഴിഞ്ഞ കാലത്തിന്റെ തേര്‍വാഴ്ച്ചകള്‍ ....
തട്ടിത്തകര്‍ത്തിടാം വൈകിയാലും
വെറി പിടിച്ചുയരുന്ന ചാവേര്‍ച്ചിത ..
വിത്തുകള്‍ പാകിടാം ഇന്നിലത്തില്‍
മധുസത്ത നല്‍കുന്ന പൂക്കുംവിടപി തന്‍ ...
നിന്ചാരെയിപ്പോഴും ഞാനുണ്ട്
കൂട്ടിനായായിരമായിരം കിനാവുകളും...