ഈ ഒറ്റപ്പെട്ട നിമിഷങ്ങളില്‍
നിന്റെ സുന്ദരമായ ശബ്ദം , ഒരു വട്ടം എന്നെ തേടിയെത്തിയെങ്കില്‍
എന്ന് ഒത്തിരി ആഗ്രഹമുണ്ട്.
ഞാനെന്താ ചെയ്യാ..... നിന്നെ വിളിക്കാന്‍ എന്റെ പക്കല്‍ ഇനി നമ്പരുകള്‍ ഇല്ല....
മനസ്സ് കൊണ്ട്, ഞാന്‍ നിന്റടുത്താണ്, പക്ഷെ, നീയൊന്നു മിണ്ടുന്ന പോലുമില്ലല്ലോ?
എനിക്കറിയാം എന്നെ നീ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നുണ്ടെന്ന്....
ആ ഹൃദയത്തിന്റെ മന്ത്രണവും , മനസ്സിന്റെ വിങ്ങലും എനിക്ക് കേള്‍ക്കാം....
എനിക്ക് വേവലാതിയാണ്, ഉച്ചഭക്ഷണം നീ കഴിച്ചു കാണില്ല.....
അതെങ്ങനാ..... ഞാന്‍ അടുത്തുള്ളപ്പോള്‍ വാരിതന്നാല്‍ മാത്രല്ലേ കഴിക്കൂ...
ഇന്ന് വെയില് കൊണ്ട് ക്ഷീണിച്ചോ?!,
ഒത്തിരി നടന്നു മടുത്തിനുണ്ടാവും....
തളര്‍ന്നു നീയെത്തുമ്പോള്‍ ചായുറക്കാന്‍ എന്റെ ഇടനെഞ്ചിന്റെ ചൂട്, നിനക്ക് വേണ്ടി മാത്രം മിഴി നട്ടിരിക്കുന്നു .......
ജ്വരമാണെനിക്ക്, നീയെനിക്ക് നല്‍കുന്ന പ്രണയത്തോടുള്ള ജ്വരം...
ഞാന്‍ ആരാണെന്നു വരെ മറന്ന്‍ പോകുന്നു....
ഇവിടെ എല്ലാം പ്രണയ നിബിഡമാണ്.....
എനിക്ക് ചുറ്റും നൃത്തം ചെയ്യുന്നത്, നാം ഒരുമിച്ചുള്ളപ്പോള്‍
ചിലവഴിക്കാന്‍ പോകുന്ന സുന്ദര സ്വപ്‌നങ്ങള്‍ മാത്രമാണ്...
ഇതിനിടയില്‍ നിന്നോടുള്ള സ്നേഹപാരവശ്യത്തില്‍ ,
നിന്റെ മുല ഞെട്ടുകളില്‍ ഒന്ന് ഞാന്‍ കടിച്ചു പൊട്ടിച്ചിരുന്നു...
അത് നിന്നെ വേദനിപ്പിച്ചെന്നു ഞാന്‍ കരുതുന്നില്ല....
എനിക്കായ് നീ കാത്ത് വച്ച പ്രണയ സ്തന്യം എന്റെ നാവിലേക്ക്
അനുസ്യൂതമായ് ഒഴുകിയത്, ഞാന്‍ അത് കടിച്ചു പൊട്ടിക്കാന്‍ കാത്തിരുന്ന പോലെയായിരുന്നല്ലോ...?
നീയറിയുന്നുണ്ടോ ,
നീയും ഞാനും ഇപ്പൊ പ്രഭാതങ്ങള്‍ മാത്രമുള്ള ഒരു നാട്ടിലാണ്,
ഇവിടെ നമുക്ക് ചുറ്റും വെളുത്ത മണലാണ് ....
ഒരു വലിയ പായ് വിരിച്ചത് പോലെ.... അത് വിശാലമായ് പരന്നു കിടക്കുകയാണ്.....
മഞ്ഞു പൊഴിയുന്നുണ്ട്...... സൂര്യന്‍ നേര്‍ത്ത കിരണങ്ങള്‍ കൊണ്ട് നിന്റെ തുടുത്ത അധരങ്ങളെ വീണ്ടും ചുവപ്പിക്കുന്നുണ്ട്.........
എനിക്ക് ആ നേര്‍ത്ത കിരണങ്ങളോട് അസൂയ തോന്നുന്നു....
എനിക്ക് മാത്രം അവകാശപ്പെട്ട, ആ അധരത്തില്‍ , ആരും വിരുന്നെത്തണ്ട...
ഞാന്‍ എന്റെ ചുണ്ടുകള്‍ കൊണ്ട് മൂടി വച്ചു....
നാം നടന്ന വഴികളിലേക്ക് എന്റെ കണ്ണൊന്നു പാളിപ്പോയി...
പ്രണയമേ...........
നമ്മളറിയാതെ നമ്മുടെ കാല്‍പ്പാടുകളില്‍ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നോ?
അതാ നോക്ക്... നമ്മുടെ കാല്‍പാടുകളില്‍ കറുത്ത രക്തം കട്ട പിടിച്ചു കിടക്കുന്നു..
സമയത്തിന്റെ രൂക്ഷഗന്ധമുണ്ടതിന്... ഊർജ്ജസ്വലതയുടെ പശ പശപ്പും ....
എന്റെ ഉദരം വേദനാ ജനകമാകുന്നു.....
നീ കൂടെയുണ്ട് എന്നുള്ളതാണ് എന്റെ ആശ്വാസം.....
നമുക്ക് ഈ മണല്‍ക്കാട് കടക്കേണ്ടതുണ്ട്.....
അല്ലെങ്കില്‍ ഈ വെളുത്ത വിഷമണല്‍
നമ്മുടെ രക്തം ഊറ്റിക്കുടിച്ചു വീണ്ടും ശോണിതാര്‍ദ്രമാകും ...
വരൂ നമ്മുടെ നടപ്പിന് , ഓട്ടത്തിനേക്കാൾ ശക്തി കൊടുക്കാം...
നിന്റെ ശരീരം ഞാനെടുക്കാം....
എവിടെ.....?!!!
എന്റെ തൊലിവെളുപ്പും, പണവും, ജോലിയും, കുടുംബ മഹിമയും, അടങ്ങിയ ആ സഞ്ചിയെവിടെ??!
അതുണ്ടെങ്കിലാണല്ലോ... അതുണ്ടെങ്കിൽ മാത്രമാണല്ലോ... നീയെന്നെ സ്വീകരിക്കൂ?!!